EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ; സിറ്റിയെ മറികടന്നു ഒന്നാം സ്ഥാനം നേടാന്‍ ടോട്ടന്‍ഹാം

October 7, 2023

പ്രീമിയര്‍ ലീഗ് ; സിറ്റിയെ മറികടന്നു ഒന്നാം സ്ഥാനം നേടാന്‍ ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം റിലഗേഷന്‍ ഭീഷണി നേരിടുന്ന ലൂട്ടോണ്‍ സിറ്റിയെ നേരിടും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ലൂട്ടോണ്‍ ഹോമായ കെനില്‍വര്‍ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.അവസാന ലീഗ് മല്‍സരത്തില്‍ ലൂട്ടോണ്‍ ബേൺലിക്കെതിരെ 2-1 നു പരാജയം ഏറ്റുവാങ്ങിയപ്പോള്‍,ടോട്ടന്‍ഹാം ലിവര്‍പൂളിനെ 2-1 നു പരാജയപ്പെടുത്തി.

Tottenham Hotspur head coach Ange Postecoglou pictured on September 30, 2023

 

ആങ്കെ പോസ്റ്റ്‌കോഗ്ലോവിന് കീഴില്‍ ടോട്ടന്‍ഹാം ഒരു മികച്ച തുടക്കം ആണ് കുറിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള സിറ്റിയെക്കാള്‍ വെറും ഒരു പോയിന്റിന് മാത്രം പിന്നില്‍ ആണ് അവര്‍. ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലണ്ടന്‍ വൈറ്റ്സ് ആയിരിയ്ക്കും ടേബിള്‍ ടോപ്പേര്‍സ്.പ്രീമിയര്‍ ലീഗിലെ ഫൂട്ബോള്‍ പണ്ഡിറ്റ്സ് ഈ ഫോം തുടര്‍ന്നാല്‍ ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് നേടും എന്നു വരെ പ്രവചനം നടത്തിയിട്ടുണ്ട്.ബ്രയാൻ ഗിലും ജിയോവാനി ലോ സെൽസോയും പരിശീലനത്തിൽ തിരിച്ചെത്തി എന്നത് ടീമിന് ശുഭവാര്‍ത്തയാണ്.മാച്ച് സ്ക്വാഡില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a comment