ഇന്ത്യ-നെതർലൻഡ് സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചു
ചൊവ്വാഴ്ച ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-നെതർലാൻഡ്സ് ഐസിസി ലോകകപ്പ് സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചുനിർത്താതെ പെയ്യുന്ന മഴ കാരണം ടോസ് പോലും നടന്നില്ല. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും ഗുവാഹത്തിയിൽ മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.
ഞായറാഴ്ച ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള മെൻ ഇൻ ബ്ലൂവിന്റെ അവസാന പരിശീലന മത്സരമായിരുന്നു ഇത്. തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ-നെതർലാൻഡ്‌സ് സന്നാഹ മത്സരങ്ങളും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു.