ചാംപ്യന്‍സ് ലീഗില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്
ചൊവ്വാഴ്ച രാത്രി ഡാനിഷ് ടീമായ കോപ്പൻഹേഗനെ നേരിടുമ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ കാമ്പെയ്‌നിൽ തുടർച്ചയായ വിജയങ്ങൾ നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ബയേണ്‍ മ്യൂണിക്ക്.ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 4-3 ന് വിജയം നേടിയിരുന്നു.അതേസമയം കോപ്പൻഹേഗൻ തുർക്കി വമ്പൻമാരായ ഗലാറ്റസരെയെ 2-2 ന് സമനിലയിൽ തളച്ചു.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് കോപ്പന്‍ഹാഗന്‍റെ ഹോം ഗ്രൌണ്ട് ആയ പാർക്കൻ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ ബയേണ്‍ മ്യൂണിക്ക് നേരിടുന്ന പ്രധാന പ്രശ്നം സ്ഥിരതയിലായ്മയാണ്.ലീഗില്‍ ഈ അടുത്ത് രണ്ടു സമനില നേടിയ അവര്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ടൂഷല്‍ ടീമിന്‍റേ പള്‍സ് ഇതുവരെ അറിഞ്ഞിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.ഇത് കൂടാതെ മാനുവൽ ന്യൂയർ,ഗ്നാബ്രി,ഡി ലൈറ്റ് എന്നിവര്‍ പരിക്ക് മൂലം കളിക്കാത്തതും മ്യൂണിക്കിന് വലിയ തിരിച്ചടിയാണ്.