മെസ്സി എഫക്റ്റ് ; 2024 ലെ ഇന്റർ മിയാമി സീസൺ ടിക്കറ്റ് നിരക്ക് 1,215 ശതമാനം വർദ്ധിച്ചു
ലയണൽ മെസ്സിയുടെ വരവിനുശേഷം, സീസൺ ടിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ 1,215 ശതമാനം വർധനയുണ്ടായതിനാൽ ഇന്റർ മിയാമിയുടെ ഹോം സ്റ്റേഡിയമായ പിഎൻകെ ഡിവിആറിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോര്‍ട്ട്.മുൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിയുടെ വരവിനുശേഷം മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി അതിന്റെ ജനപ്രീതിയിലും ലാഭത്തിലും ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു.
മെസ്സിയുടെ വരവിന് മുന്‍പ് ഏറ്റവും തുച്ഛമായ ടിക്കറ്റ് നിരക്ക് 25 അമേരിക്കന്‍ ഡോളര്‍ ആയിരുന്നു,എന്നാല്‍ ഇപ്പോള്‍ അത് 280 ഡോളര്‍ ആയി ഉയര്‍ന്നിരിക്കുന്നു.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ, $3,600 വിലയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾക്ക് 2024-ൽ ഏകദേശം $7,650 വിലവരും.ചെലവേറിയ ബോക്സ് സീറ്റുകൾക്ക് ഒരു സീസണിൽ 46,000 ഡോളർ വിലയുണ്ട്.മെസ്സിയുടെ വരവോടെ ഹോളിവുഡ്,എന്‍ബിഎ,എന്‍എഫ്എല്‍,പോപ് ഗായകര്‍ എന്നിവടങ്ങളില്‍ നിന്നു പലരും മയാമിയുടെ മല്‍സരങ്ങള്‍ കാണാന്‍ വരുന്നുണ്ട്.