ഖത്തര്‍ ലോകക്കപ്പ് ; ലഹോസിനെ വിളിച്ച് മാപ്പ് അപേക്ഷിച്ച് മെസ്സി
അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി നെതർലൻഡിനെതിരെ നടന്ന മല്‍സരത്തിന് ശേഷം തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞതായി ലോകകപ്പ് റഫറി മത്തേയു ലഹോസ് വെളിപ്പെടുത്തി.2022 ഡിസംബറിൽ ഖത്തർ ലോകകപ്പിനിടെ നടന്ന അർജന്റീനയും നെതർലൻഡും തമ്മിലുള്ള മല്‍സരത്തില്‍ അദ്ദേഹം പതിനാല് മഞ്ഞ കാര്‍ഡ് നല്കിയിരുന്നു.അദ്ദേഹത്തിന് ഇരു ടീമുകളിലെയും താരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

മെസ്സി ഡച്ച് താരങ്ങള്‍ക്കെതിരെയും ലഹോസിനെതിരെയും പിച്ചില്‍ ആക്രോശം നടത്തിയിരുന്നു.മെസ്സി റഫറി ലഹോസിനെതിരെ ഇതിന് മുന്നേയും മോശമായി പെരുമാറിയിട്ടുണ്ട്.ലാലിഗയില്‍ ലാഹോസ് ഏതാനും വര്‍ഷത്തോളം തന്‍റെ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.ഈ അടുത്ത് അദ്ദേഹം മാഡ്രിഡ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന മാര്‍ക്കക്ക് നല്കിയ അഭിമുഖത്തില്‍ ആണ് മെസ്സി തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തിയത്.തനിക്ക് നേരെ ഉപയോഗിച്ച വാക്കുകള്‍ കുറച്ച് കൂടി പോയതായി എന്നു മെസ്സി പറഞ്ഞതായും ലാഹോസ് വെളിപ്പെടുത്തി.