ജനുവരിയിൽ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാൻ ആഴ്സണൽ താൽപ്പര്യപ്പെടുന്നു.ഫ്രാൻസ് ഇന്റർനാഷണലിന്റെ യുവേയുമായുള്ള നിലവിലത്തെ കരാര്‍ അടുത്ത ജൂണിൽ അവസാനിക്കും.കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറെ സൈന്‍ ചെയ്യാന്‍ വളരെ അധികം നീക്കം നടത്തിയിരുന്നു.അടുത്ത സമ്മറിലും താരത്തിനു വേണ്ടി ശ്രമം നടത്താനുള്ള തീരുമാനത്തില്‍ ആണ് അവര്‍.

ഇറ്റാലിയന്‍ മീഡിയ കാൽസിയോമെർകാറ്റോ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്‍റെ പ്രൊഫൈലില്‍ കോച്ച് മൈക്കല്‍ ആര്‍റ്റെറ്റക്ക് വലിയ താല്‍പര്യം ഉണ്ട്.എന്നാല്‍ അടുത്ത സമ്മര്‍ വരെ താരത്തിനു വേണ്ടി കാത്തിരുന്നാല്‍ ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യം ആക്കുന്നത് ബുദ്ധിമുട്ട് ആണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.അതിനാല്‍ വിന്‍റര്‍ വിന്‍ഡോയില്‍ താരത്തിനു വേണ്ടി ഒരു സ്വാപ് ഡീല്‍ നടത്താനുള്ള തീരുമാനത്തില്‍ ആണ് ആഴ്സണല്‍ മാനേജ്മെന്‍റ്.ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ആയ ജോര്‍ജീഞ്ഞോയേയാണ് ആഴ്സണല്‍ സ്വാപ് ഡീലില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത്.