ഡച്ച് ക്ലബില്‍ നിന്നും സ്ട്രൈക്കറെ സ്കൌട്ട് ചെയ്യാന്‍ റയല്‍ മാഡ്രിഡ്
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫെയ്നൂർഡ് സെന്റർ ഫോർവേഡ് സാന്റിയാഗോ ഗിമെനെസിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന് റയല്‍ മാഡ്രിഡ് തിരക്കുന്നതായി റിപ്പോര്‍ട്ട്. മെക്സിക്കോ ഇന്റർനാഷണല്‍ താരം ഈ സീസണില്‍ തന്റെ കരിയര്‍ പീക്ക് ഫോമില്‍ ആണ്.അടുത്ത ട്രാന്‍സ്ഫര്‍ വിന്റോയില്‍ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രീമിയര്‍ ലീഗില്‍ നിന്ന് മാത്രം ആഴ്സണൽ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ എന്നീ ടീമുകള്‍ താരത്തിനെ സ്കൌട്ട് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.ഫോർവേഡ് 2022 ൽ മെക്സിക്കന്‍ ക്ലബ് ആയ ക്രൂസ് അസുലിൽ നിന്ന് ഫെയ്നൂർഡിലെത്തി.തന്റെ നിലവിലെ ടീമിനായി 53 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഗിമെനെസിന് തന്റെ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും നാല് വര്‍ഷം കൂടിയുണ്ട്.അതിനാല്‍ താരത്തിനെ വിട്ട് കിട്ടണം എങ്കില്‍ 50 മില്യണ്‍ യൂറോ നല്‍കേണ്ടി വരും എന്ന് റയല്‍ ബോര്‍ഡിനോട് ഫെയ്നൂർഡ് പറഞ്ഞിരിക്കുന്നു.