ഫ്രോസിനോണിനെതിരെ ഇരട്ട ഗോള്‍ ജയം നേടി റോമ
സീരി എ യില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന റോമ ഇന്നലെ വിജയവഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്നു.സീരി എയിലേക്ക് പ്രമോഷന്‍ ലഭിച്ച ഫ്രോസിനോണിനെതിരെ 2-0 ന് ആണ് റോമ ഇന്നലെ ജയിച്ചത്.റൊമേലു ലുക്കാക്കുവിന്റെയും ലോറെൻസോ പെല്ലെഗ്രിനിയുടെയും ഗോളുകളില്‍ ആണ് റോമ വിജയം നേടിയത്.സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയില്ല എങ്കിലും അര്‍ജന്‍ട്ടയിന്‍ ഫോര്‍വേഡ് പൌലോ ഡിബാലയാണ് ഇരു ഗോളുകള്‍ക്കും വഴി ഒരുക്കിയത്.
വിജയം നേടി എങ്കിലും ഇപ്പൊഴും റോമ സീരി എ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ തോല്‍വികളും സമനിലകളും കോച്ച് മൊറീഞ്ഞോക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.കഴിഞ്ഞ സീസണില്‍ മൊറീഞ്ഞോയുടെ കീഴില്‍ മികച്ച ഫൂട്ബോള്‍ കളിച്ച റോമ ഇപ്പോള്‍ പിച്ചില്‍ പാടുപ്പെടുകയാണ്.കഴിഞ്ഞ മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച മൊറീഞ്ഞോ പരിശീലകനെന്ന നിലയിൽ സീസണിലെ ഏറ്റവും മോശം തുടക്കമാണ് താൻ നേരിടുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.ഈ വിജയം അദ്ദേഹത്തിന് വലിയ ആശ്വാസം ആണ് നല്കിയിരിക്കുന്നത്.