സമനിലയില്‍ കലാശിച്ച് യുവേ – അറ്റ്ലാന്റ മല്‍സരം
ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ യുവന്റ്റസ്-അറ്റ്ലാന്റ മല്‍സരം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഗോളൊന്നും നേടാതെ ഓരോ പോയിന്റ് വീതം നേടി എടുത്തു. മല്‍സരശേഷം പതിനാല് യുവന്റ്റസ് നാലാം സ്ഥാനത്തും പതിമൂന്നു പോയിന്റുള്ള അറ്റ്ലാന്റ അഞ്ചാം സ്ഥാനത്തും ആണ്.യുവെക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച അറ്റ്ലാന്റക്ക് തന്നെ ആയിരുന്നു മല്‍സരത്തിലെ മേല്‍ക്കൈ.
സീരി എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ജെനോവക്കെതിരെ ഉഡിനീസ് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി.ആദ്യ പകുതിയില്‍ ജെനോവെക്ക് വേണ്ടി ആൽബർട്ട് ഗുമണ്ട്സൺ ഇരട്ട ഗോള്‍ കണ്ടെത്തി.ലോറെൻസോ ലൂക്കയും,അലൻ മട്ടുറോയും (ഓണ്‍ ഗോള്‍) ആണ് ഉഡിനീസിന് വേണ്ടി ഗോളുകള്‍ നേടിയത്.94 ആം മിനുട്ടില്‍ പരുക്കന്‍ കളിയെ തുടര്‍ന്നു സാന്റി ലോവ്രിക്കിനെ റെഡ് കാര്‍ഡ് നല്കി പറഞ്ഞയച്ചു.