രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരവ് നടത്തി അത്ലറ്റിക്കോ മാഡ്രിഡ്
രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം കാഡിസിനെ എതിരെ വീരോചിതമായ തിരിച്ചുവരവ് നടത്തി അത്ലറ്റിക്കോ മാഡ്രിഡ്.ഇന്നലെ അവരുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡ് ജയം നേടി.ലാലിഗയില്‍ ഇതവരുടെ മൂന്നാം ജയം ആണ്.ഈ വിജയത്തോടെ അത്ലറ്റിക്കോ 16 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.

12 ആം മിനുട്ടില്‍ ലൂക്കാസ് പയര്സ്,27 ആം മിനുട്ടില്‍ റോജര്‍ മാര്‍ട്ടി എന്നിവര്‍ നേടിയ ഗോളിലൂടെ കാഡിസ് ലീഡ് നേടി.അര്‍ജന്‍ട്ടയിന്‍ താരങ്ങള്‍ ആയ ഏഞ്ചല്‍ കോറിയ,മോളിന എന്നിവര്‍ നേടിയ ഗോളുകളില്‍ ആണ് അത്ലറ്റിക്കോ തിരിച്ചുവരവ് നടത്തിയത്.ഇരട്ട ഗോള്‍ കണ്ടെത്തിയ കോറിയ തന്നെ ആണ് മല്‍സരത്തിലെ ഹീറോ.ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ ഡച്ച് ചാമ്പ്യൻമാരായ ഫെയ്നൂർഡിനെതിരെ കളിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.