വിക്ടർ ഒസിംഹെനെ പരാമര്‍ശിച്ചുള്ള ടിക്ക് ടോക്ക് വീഡിയോ ; നാപോളിയുടെ സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ് രാജിവച്ചു
ടിക് ടോക്കിൽ ക്ലബിന്റെ രൂക്ഷമായ വിമർശനങ്ങളെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്കിടയില്‍ നാപോളിയുടെ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് തന്റെ റോളിൽ നിന്ന് രാജിവച്ചു.സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ പരിഹസിക്കുന്ന വീഡിയോകൾ അവരുടെ ടിക് ടോക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ആണ് വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്.

ഇതിനെതിരെ താരത്തിന്‍റെ ഏജന്റ് നിയമനടപടി സ്വീകരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി.പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയിൽ 24-കാരൻ പെനാൽറ്റിക്ക് വേണ്ടി അപ്പീൽ ചെയ്യുന്നത് കാണിച്ചതിന് ശേഷം പെനാല്‍ട്ടിക്ക് വേണ്ടി താരം കരയുകയാണ് എന്ന കാപ്ഷന്‍ ഉള്‍പ്പെടുത്തി.ഇതിന് ശേഷം താരത്തിനെ തേങ്ങയായി ഉപമിച്ചു.ഇത് ആഫ്രിക്കന്‍ വംശജന്‍ ആയ താരത്തിനെ വംശീയമായി അധിക്ഷേപ്പിക്കുകയാണ് എന്ന് ആരാധകര്‍ പറഞ്ഞു.വിമര്‍ശനം ആളിപടര്‍ന്നതിനെ തുടര്‍ന്നു ഈ വീഡിയോ ക്ലബ് ഒഴിവാക്കി.ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ലബ്ബിന്റെ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ക്ലബ് വിടുകയും തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.