EPL 2022 European Football Foot Ball International Football Top News transfer news

മോഡേണ്‍ ഫൂട്ബോള്‍ ചാണക്യന്‍മാര്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നു

September 30, 2023

മോഡേണ്‍ ഫൂട്ബോള്‍ ചാണക്യന്‍മാര്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നു

പ്രീമിയര്‍ ലീഗില്‍ ഇന്ന് മറ്റൊരു ഗ്ലാമര്‍ പോരാട്ടം.ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം രണ്ടാം സ്ഥാനക്കാര്‍ ആയ ലിവര്‍പൂളിനെ നേരിടുന്നു.ഇന്ത്യന്‍ സമയം പത്ത്  മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഈഎഫ്എല്‍ കപ്പില്‍ ലെസ്റ്റർ സിറ്റിയെ 3-1 ന് കീഴടക്കിയ ആത്മവിശ്വാസത്തില്‍ ആണ് റെഡ്സ്.അതേസമയം ടോട്ടന്‍ഹാം കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ ടീമിനെതിരെ മികച്ച ഒരു തിരിച്ചുവരവ് ആണ് നടത്തിയത്.

 

മികച്ച ഫോമില്‍ ഉള്ള രണ്ടു ടീമുകള്‍ എന്നത് മാത്രമല്ല ഈ മല്‍സരത്തിന്‍റെ ആവേശം വര്‍ദ്ധിപ്പിക്കുന്നത്.ഈ കലയാളവിലെ ലോക നിലവാരം ഉള്ള മാനേജര്‍മാര്‍ ആയ ക്ലോപ്പും അങ്ങേ പോസ്റ്റ്‌കോഗ്ലോയും പരസ്പരം ഏറ്റുമുട്ടുന്നതും ആരാധകരെ ആവേശത്തില്‍ ആഴ്ത്തുന്നുണ്ട്. അന്റോണിയോ കോണ്ടെ, ജോസ് മൗറീഞ്ഞോ, നുനോ എസ്പിരിറ്റോ സാന്റോ എന്നിങ്ങനെ വമ്പന്‍ മാനേജര്‍മാര്‍ എല്ലാം പരാജയപ്പെട്ട ഇടത്ത് നിന്നാണ് അങ്ങേ പോസ്റ്റ്‌കോഗ്ലോ ടോട്ടന്‍ഹാം ടീമിനെ ഉയര്‍ത്തി കൊണ്ട് വരുന്നത്.സമ്മര്‍ദ നിമിഷങ്ങളില്‍ അടി പതറുന്ന ആ പഴയ  ടീം അല്ല ഈ സീസണിലെ ടോട്ടന്‍ഹാം.ഹാരി കെയിന്‍ പോയിട്ടും ആ ഒരു നഷ്ടം വളരെ ഏറെ പക്വതയോടെ ആണ് ടോട്ടന്‍ഹം  താരങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഇത് തന്നെ ആണ് ഈ സീസണിലെ ലിവര്‍പൂളും കാണിക്കുന്നത്.തുടര്‍ച്ചയായ അഞ്ച് ലീഗ് മല്‍സരത്തില്‍ ജയം നേടിയ ലിവര്‍പൂള്‍ വെറും രണ്ടു പോയിന്റിന് മാത്രം ആണ് സിറ്റിക്ക്  പിന്നില്‍ ഉള്ളത്.

Leave a comment