EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

September 30, 2023

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ഈഎഫ്എല്‍ കപ്പില്‍ നിന്നു പുറത്തായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ന്യൂ കാസിലിനെതിരെ ഏക ഗോളിന് ആണ് സിറ്റി പരാജയപ്പെട്ടത്.വൂള്‍വസ് ആകട്ടെ ചാംപ്യന്‍ഷിപ്പ് ടീമായ ഇപ്സ്വിച്ച് ടൌണിന് മുന്നില്‍ ആണ് തലതാഴ്ത്തിയത്.പ്രീമിയര്‍ ലീഗിലും അവരുടെ പ്രകടനം വളരെ മോശം ആണ്.

Manchester City manager Pep Guardiola pictured on September 23, 2023

 

വെറും നാല് പോയിന്‍റ് മാത്രം ഉള്ള വൂള്‍വ്സ് നിലവില്‍ പതിനാറാം സ്ഥാനത്ത് ആണ്.പുതിയ മാനേജര്‍ ആയി വന്നിരിക്കുന്ന റോബ് എഡ്വേർഡ്സിന്‍റെ പ്രകടനത്തില്‍ വൂള്‍വ്സ് മാനേജ്മെന്‍റ് തീരെ തൃപ്തര്‍ അല്ല.കഴിഞ്ഞ സീസണില്‍ ടീമിനെ അടിത്തട്ടില്‍ നിന്നും ഉയര്‍ത്തി എഴുന്നേല്‍പ്പിച്ച മുന്‍ റയല്‍ മാനേജര്‍ ആയ ജൂലിയന്‍ ലോപ്റ്റാഗുയിയെ പുറത്താക്കിയത്തിന്‍റെ പിഴവ് ഇപ്പോള്‍ അവര്‍ക്ക് മനസിലായിട്ടുണ്ടാകും.അതേ സമയം സിറ്റി പ്രീമിയര്‍ തുടര്‍ച്ചയായി ആറ് ജയം നേടിയിട്ടുണ്ട്.പതിനെട്ടു പോയിന്റോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണവര്‍. തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച് എതിര്‍ ടീമിന് മേല്‍ മാനസിക സമ്മര്‍ദം അടിച്ചേല്‍പ്പിച്ച് വന്‍ ഗോള്‍ മാര്‍ജിനില്‍ ജയം നേടുന്ന പെപ്പിന്‍റെ എപ്പോഴത്തേയും ഉള്ള തന്ത്രം തന്നെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തിലും  സിറ്റി പിച്ചില്‍ നടപ്പാകാന്‍ പോകുന്നത്.

Leave a comment