EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി ലിവര്‍പൂള്‍ !!!!!!!

September 25, 2023

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി ലിവര്‍പൂള്‍ !!!!!!!

ഞായറാഴ്ച ആൻഫീൽഡിൽ വെസ്റ്റ് ഹാമിനെതിരെ 3-1 നു ജയം നേടി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി.ഇത് റെഡ്സിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയം ആണ്. ചിരവൈരികള്‍ ആയ സിറ്റിയുമായി രണ്ടു പോയിന്റിന് മാത്രമാണ് അവര്‍ പിന്നില്‍ ഉള്ളത്.15-ാം മിനിറ്റിൽ സ്‌റ്റോൺവാൾ കമിറ്റ് ചെയ്ത ഫൌള്‍ മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് സലയാണ് ലിവര്‍പൂളിന്‍റെ സ്കോറിങ് തുറന്നത്.

MO Salah Breaks Premier League Record After Helping Liverpool Beat West Ham

ഇതിന് 42 ആം മിനുട്ടില്‍ ജാറഡ് ബോവന്‍ ഒരു ഹെഡര്‍ ഗോളിലൂടെ  മറുപടി നല്കി എങ്കിലും  രണ്ടാം പകുതിയില്‍ അതിശക്തമായ തിരിച്ചുവരവ് ആയിരുന്നു ലിവര്‍പൂള്‍ നടത്തിയത്. മാന്യമായ നിരവധി അവസരങ്ങൾ മുതല്‍ എടുക്കാന്‍ കഴിയാതെ  പോയ  നൂനസ് ഒടുവില്‍ അലക്സിസ് മാക് അലിസ്റ്ററിന്റെ മനോഹരമായ ലോഫ്റ്റഡ് പാസിൽ സ്കോര്‍ ചെയ്തതോടെ ആന്‍ഫീല്‍ഡ് ആര്‍പ്പുവിളി തുടങ്ങി.85 ആം മിനുട്ടില്‍ പകരക്കരന്‍ ആയ ഡിയഗോ ജോട്ട നേടിയ ഗോള്‍ കൂടി പിറന്നതോടെ സമനില നേടാനുള്ള വെസ്റ്റ് ഹാമിന്‍റെ ശ്രമങ്ങള്‍ എല്ലാം വിഫലമായി.

Leave a comment