ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ പെർസെപോളിസിനെതിരെ അൽ നാസറിന് വിജയം
ചൊവ്വാഴ്ച ടെഹ്റാനിലെ ശൂന്യമായ ആസാദി സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും പെർസെപോളിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.രണ്ടാം പകുതിയില്‍ റൊണാള്‍ഡോയേ ഫൌള് ചെയ്തതിന് മിലാദ് സർലക്കിന് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ച് പുറത്തായത് ഇറാനിയന്‍ ക്ലബിന് വന്‍ തിരിച്ചടിയായി.എഎഫ്സി ഗ്രൂപ്പ് ഘട്ടത്തിലെ റിവേര്‍സ് ഫിക്സ്ച്ചറില്‍ അല്‍ നാസറിനെ നേരിടാന്‍ പെർസെപോളിസി നവംബര്‍ 27 നു സൌദിയിലേക്ക് പോകും.

രണ്ട് വർഷം മുമ്പ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പെർസെപോളിസിൽ ഏർപ്പെടുത്തിയ വിലക്കിന്റെ ഭാഗമായി ആളൊഴിഞ്ഞ ആസാദി സ്റ്റേഡിയത്തിലായിരുന്നു കളി നടന്നത്.അത് കൊണ്ട് റോണോയുടെ കളി കാണാന്‍ ഇറാനിലെ കാണികള്‍ക്ക് കഴിഞ്ഞില്ല.നാസറിന് വേണ്ടി മുഹമ്മദ് ഖാസിം, ഡാനിയേൽ എസ്മെയ്ലിഫർ(ഓണ്‍ ഗോള്‍) എന്നിവര്‍ ആണ് സ്കോര്‍ ചെയ്തത്.വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ അല്‍ നാസര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഈ ല്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്.