ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
ബുധനാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിനായി അലിയൻസ് അരീനയിലേക്ക് ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.വളരെ അധികം ചരിത്രം ഉള്ള ഇരു ക്ലബുകളും അവസാനമായി ഏറ്റുമുട്ടിയത് ഒമ്പത് വർഷം മുമ്പ് യുവേഫ ക്വാർട്ടർ ഫൈനലില്‍ ആയിരുന്നു.അന്ന് വിജയം മ്യൂണിക്കിനൊപ്പം ആയിരുന്നു.

പുതിയ സീസണിലെ അവരുടെ ആദ്യ മൂന്ന് ബുണ്ടസ്ലിഗ മല്‍സരങ്ങളിലും ജയിച്ച ബയേണ്‍ കഴിഞ്ഞ മല്‍സരത്തില്‍ ബയേൺ ലെവർകൂസനോട് ഹോം ഗ്രൗണ്ടിൽ സമനില കുരുക്കില്‍ അകപ്പെട്ടു.പൊതുവേ ടീം എന്ന നിലയില്‍ ജര്‍മന്‍ ക്ലബിന്റെ പ്രകടനം ഓണ്‍ മാര്‍ക്കില്‍ അല്ല.മൂര്‍ച്ച കൂടിയ അറ്റാക്കിങ്ങിന് പേര് കേട്ട അവര്‍ക്ക് ഇപ്പോള്‍ എതിരാളികളെ നിഷ്പ്രഭം ആക്കാനുള്ള കഴിവ് എവിടെ വെച്ചോ നഷ്ട്ടപ്പെട്ടിരിക്കുന്നു.എതിരികള്‍ ആയ യുണൈറ്റഡിന്റെ കാര്യം അതിലും വലിയ കഷ്ട്ടത്തില്‍ ആണ്.അഞ്ചു മല്‍സരങ്ങളില്‍ നിന്നു മൂന്നു തോല്‍വിയും രണ്ടു ജയവും നേടിയ റെഡ് ഡെവിള്‍സ് നിലവില്‍ പ്രീമിയര്‍ ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ്.ഇത് കൂടാതെ റാഫേൽ വരാനെ, ലൂക്ക് ഷാ, ടൈറൽ മലേഷ്യ,മേസൺ മൗണ്ട് , സോഫിയാൻ അംറാബത് എന്നിവര്‍ പരിക്ക് മൂലം കളിക്കാത്തതും യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.