അത്ലറ്റിക്കോക്ക് നിരാശ സമ്മാനിച്ച് ലാസിയോ കീപ്പർ പ്രൊവെഡൽ
ചൊവ്വാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലാസിയോ ഗോൾകീപ്പർ ഇവാൻ പ്രൊവെഡൽ നേടിയ ഗോളിലൂടെ ലാസിയോ മികച്ച തിരിച്ചുവരവ് നടത്തി.ഇരു ടീമുകളും ഓരോ വീതം നേടിയ മല്‍സരം സമനിലയില്‍ കലാശിച്ചു.സ്റ്റോപ്പേജ് ടൈമിൽ ലൂയിസ് ആൽബെർട്ടോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ആണ് ഇവാൻ പ്രൊവെഡൽ ഗോള്‍ കണ്ടെത്തിയത്.

13 വർഷം മുമ്പ് നൈജീരിയയുടെ വിൻസെന്റ് എനിയാമ ഹാപോയൽ ടെൽ അവീവിനുവേണ്ടി ഈ നേട്ടം കൈവരിച്ചതിന് ശേഷം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറായി പ്രൊവെഡൽ.അവസാന മിനുട്ടിലെ ഈ സംഭവം അത്ലറ്റിക്കോ താരങ്ങളെ അപ്പാടെ നിരാശര്‍ ആക്കി.മിഡ്ഫീൽഡർ പാബ്ലോ ബാരിയോസ് 29-ാം മിനിറ്റിൽ അത്ലറ്റിക്കോക്കു വേണ്ടി വിജയ ഗോള്‍ നേടി.ഡിഫൻഡർ ഡെയ്ചി കമാഡയുടെ ദേഹത്ത് തട്ടി തെറിച്ച പന്ത് പ്രൊവെഡലിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.