യംഗ് ബോയ്സിന്റെ ഭീഷണി മറികടന്ന് ആര്‍ബി ലെപ്സിഗ്
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ സ്വിസ് ചാമ്പ്യൻമാരായ യംഗ് ബോയ്‌സിനെതിരെ ആർബി ലെപ്‌സിഗ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയം നേടി.വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് കമ്പെയിന്‍ ആരംഭിച്ച ലേപ്സിഗ് ഗ്രൂപ്പ് ജിയില്‍ സിറ്റിയെ പിന്തള്ളി നിലവില്‍ ഒന്നാം സ്ഥാനത്ത് ആണ്.

തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ലെപ്സിഗ് ആദ്യ രണ്ട് മിനിറ്റിൽ തന്നെ മൂന്ന് മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചു.ഒടുവില്‍ മൂന്നാം മിനുട്ടില്‍ ഒരു കോർണറിൽ നിന്നു മുഹമ്മദ് സിമാകാൻ ഗോൾ നേടി ലെപ്സിഗിന് ലീഡ് നേടി കൊടുത്തു.33-ാം മിനുട്ടില്‍ മെഷാക്ക് ഏലിയ നേടിയ ഗോളിലൂടെ സമനില പിടിച്ച യംഗ് ബോയ്സ് ലെപ്സിഗിനെ ശരിക്കും ഞെട്ടിച്ചു.തുടര്‍ന്നു മികച്ച പോരാട്ടം കാഴ്ചവെച്ച ജര്‍മന്‍ ക്ലബിന് ഒടുവിൽ 77 ആം മിനുട്ടില്‍ വിജയ ഗോള്‍ നേടാന്‍ ആയി.സാവർ ഷ്ലാഗർ ആണ് യംഗ് ബോയ്സ് വല ഭേദിച്ചത്.സമനില ഗോളിനായി യംഗ് ബോയ്‌സ് പിന്നീട് പല ശ്രമവും നടത്തി.അതിനിടെ ഒരു കൌണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ കണ്ടെത്തി സെസ്കോ ലെപ്സിഗിന്റെ ലീഡ് ഇരട്ടിപ്പിച്ചു.