മിലാനെ സമനിലയില്‍ കുരുക്കി ന്യൂ കാസില്‍
ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എഫ് ഓപ്പണിങ് മല്‍സരത്തില്‍ ന്യൂകാസിൽ യുണൈറ്റഡ് ടീമിന്റെ കഠിനമായ പരിശ്രമത്തില്‍ സാൻ സിറോയിൽ എസി മിലാനെ 0-0 സമനിലയിൽ തളച്ചു.രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ മടങ്ങി എത്തിയ ന്യൂ കാസില്‍ തിരിച്ചു വരവ് മോശം ആക്കിയില്ല.മികച്ച പ്രതിരോധത്തിലൂടെ മിലാന്‍റെ എല്ലാ നീക്കങ്ങളും അവര്‍ തടഞ്ഞിട്ടു.

തന്റെ അവസാന രണ്ട് മത്സരങ്ങളിലും ഗോൾ നേടിയ മിലാന്റെ പോർച്ചുഗൽ വിങ്ങർ റാഫേൽ ലിയോ ഇടത് വിങ്ങില്‍ ഒരുപാട് തലവേദന ന്യൂ കാസിലിന് സൃഷ്ട്ടിച്ചു എങ്കിലും മോശം ഫിനിഷിങ്ങും സഹ താരങ്ങളുടെ തെറ്റിദ്ധാരണകളും മൂലം ഗോള്‍ നേടുന്നതില്‍ മിലാന്‍ പരാജയപ്പെട്ടു.തങ്ങള്‍ മികച്ച രീതിയില്‍ കളിച്ചു എങ്കിലും വിജയം നേടാത്തത് തന്നെ ഒരുപാട് നിരാശന്‍ ആക്കി എന്നു മല്‍സരശേഷം മാനേജര്‍ സ്റ്റെഫാനോ പിയോളി പറഞ്ഞു.മരണ ഗ്രൂപ്പില്‍ ഇവരെ കൂടാതെ പിഎസ്ജിയും ബോറൂസിയ ഡോര്‍ട്ടുമുണ്ടും കൂടെ ഉള്ളതിനാല്‍ ഓരോ പോയിന്റിനും അതിന്റേതായ മൂല്യം ഉണ്ട്.