കടുത്ത പോരിന് ഒടുവില്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി പിഎസ്ജി
ചൊവ്വാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 2-0ന് ഹോം ജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ ആരംഭിച്ചു.കൈലിയൻ എംബാപ്പെ നേടിയ ഗോളില്‍ ആണ് പിഎസ്ജി വിലപ്പെട്ട മൂന്നു പോയിന്റ് നേടിയത്.ആദ്യ പകുതിയില്‍ ഇരു കൂട്ടരും തുല്യര്‍ ആയി പിച്ചില്‍ പോരാടിയപ്പോള്‍ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് ആയിരുന്നു എംബാപ്പെയും കൂട്ടരും പ്ലാന്‍ ചെയ്തിരുന്നത്.

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ആണ് കിലിയന്‍ സ്കോറിങ്ങിന് തുടക്കം കുറിച്ചത്.ഷൂലെയുടെ ഹാന്‍ഡ്ബോള്‍ ആണ് കളിയുടെ ഗതി തിരിച്ചുവിട്ടത്.അതിനു ശേഷം 58 ആം മിനുട്ടില്‍ വിട്ടീഞ്ഞ നല്കിയ അവസരത്തില്‍ ഹക്കീമി ലീഡ് ഇരട്ടിപ്പിച്ചതോടെ പിഎസ്ജി വിജയം ഉറപ്പിച്ചു. അവസാന 30 ബോറൂസിയയുടെ കളി നിയന്ത്രിച്ച് കൊണ്ട് ഒരു തരത്തില്‍ ഉള്ള നീക്കവും ജര്‍മന്‍ ക്ലബിനെ കൊണ്ട് ചെയ്യിക്കാന്‍ പിഎസ്ജി സമ്മതിച്ചില്ല.വിജയത്തോടെ മരണ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം പിഎസ്ജി കൈയ്യടക്കി.