യുവേഫ ചാംപ്യന്‍സ് ലീഗ് : പിഎസ്ജി vs ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ചാംപ്യന്‍സ് ലീഗ് മരണ ഗ്രൂപ്പില്‍ ഇന്ന് പാരിസ് സെന്റ് ജെർമെയ്ൻ ജർമ്മൻ ഭീമൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ന്യൂകാസിൽ യുണൈറ്റഡും ഏഴ് തവണ യുസിഎല്‍ കിരീട ജേതാക്കളായ എസി മിലാനും ഉള്ള ഗ്രൂപ്പ് ആണ് ഈ സീസണില്‍ വളരെ അധികം പ്രവചനാതീതം.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് പാരിസ് ഹോം ഗ്രൌണ്ട് ആയ പാര്‍ക്ക് ഡേ പ്രിന്‍സസില്‍ വെച്ചാണ് മല്‍സരം.എത്ര മികച്ച ടീം ഒരുക്കിയിട്ടും ഓരോ സീസണിലും ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് ലഭിച്ചിട്ടുള്ളത് തിരിച്ചടികള്‍ മാത്രമാണു.കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റായിരുന്നു പാരിസ് ക്ലബ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.ഇത്തവണ സൂപ്പര്‍സ്റ്റാറുകളെ ഒഴിവാക്കി ഒരു പുതിയ മാനേജര്‍ക്ക് കീഴില്‍ ഒരു പുതിയ തുടക്കത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണ് പിഎസ്ജി.