റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതല്‍ വിജയം ; കാർലോ ആൻസലോട്ടി സിനദീൻ സിദാനെ മറികടന്നു.
ഞായറാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ റയൽ സോസിഡാഡിനെതിരെ തന്റെ ടീം വിജയിച്ചപ്പോൾ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിനായി തന്റെ 173-ാം വിജയം രേഖപ്പെടുത്തി.വൈറ്റ്‌സിന്റെ ചുമതലയുള്ള തന്റെ 241-ാം ഗെയിമിലാണ് അൻസലോട്ടി ഈ നേട്ടം കൈവരിച്ചത്.275 മത്സരങ്ങളിൽ നിന്ന് 172 വിജയങ്ങൾ നേടിയ മുൻ മാഡ്രിഡ് മാനേജർ സിനദീൻ സിദാനെയാണ് ഇറ്റാലിയൻ താരം മറികടന്നത്.
സിദാൻ മാഡ്രിഡുമായുള്ള തന്റെ വളരെ ചെറിയ മാനേജർ കരിയറിൽ സമാനതകളില്ലാത്ത വിജയം നേടി, തുടർച്ചയായി മൂന്ന് വർഷം യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയ ഫുട്ബോൾ ചരിത്രത്തിലെ ഏക മാനേജരാണ് അദ്ദേഹം.സിദാന്‍റെ വിടവാങ്ങലിന് ശേഷം റയലിന്‍റെ ചുമതല ഏറ്റെടുത്ത ഇറ്റാലിയന്‍ മാനേജര്‍ ഇപ്പോള്‍ ക്ലബിനെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.സീനിയര്‍ താരങ്ങള്‍ ആയ ക്രൂസ്,മോഡ്രിച്ച്,കര്‍വഹാള്‍ എന്നിവര്‍ക്ക് പകരം ഒരു യുവ ടീമിനെ വാര്‍ത്ത് എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് അദ്ദേഹം.357 വിജയങ്ങൾ നേടിയ മാഡ്രിഡിന്റെ ഇതിഹാസ മാനേജർ മിഗ്വൽ മുനോസിനാണ് ഇപ്പോള്‍ അന്‍സലോട്ടിക്കു മുന്നില്‍ ഉള്ളത്.