വീണ്ടും 300 കടന്ന് ദക്ഷിണാഫ്രിക്ക : നിർണായക അഞ്ചാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 316 റൺസ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ അഞ്ചാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിന്ര്നാഗിയ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 56/2 എന്ന നിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. എന്നാൽ പിന്നീട് എയ്ഡൻ മാർക്രം (93) ഡേവിഡ് മില്ലർ(63) മാർക്കോ ജാൻസൻ (47) ആൻഡിൽ (39*) എന്നിവരുടെ മികവിൽ അവർ കൂറ്റൻ സ്‌കോർ നേടി. അഞ്ചാം വിക്കറ്റിൽ മാർക്രവും മില്ലറും ചേർന്ന് 109 റൺസ് നേടി. പിന്നീട് ആറാം വിക്കറ്റിൽ മില്ലറും മാർക്കോയും ചേർന്ന് 46 റൺസ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാമ്പ മൂന്ന് വിക്കറ്റ് നേടി.