ഐസിസി ഓഡിഐ റാങ്കിങ് ; ഏഷ്യ കപ്പ് തോല്‍വി മൂലം പാക്കിസ്താന് ഒന്നില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു
ഏഷ്യാ കപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ ഐസിസി ലോക ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.ശ്രീലങ്കക്കെതിരെ പരാജയപ്പെട്ട പാക്കിസ്താന് ഒന്നാം സ്ഥാനത്ത് നിന്നു മൂന്നിലേക്ക് വഴുതി വീണു.നിലവില്‍ പാക്കിസ്താന് സമ്പാദ്യം ആയുള്ളത് 115 പോയിന്റുകള്‍ ആണ്.രണ്ടാം സ്ഥാനം ഉള്ള ഇന്ത്യക്ക് 116 പോയിന്റും.103 പോയിന്റോടെ നാലാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് ടീം ആണ്.

ഇന്ത്യയെക്കാൾ രണ്ട് പോയിന്റ് മുന്നിൽ ഉള്ള ഓസീസ് തങ്ങളുടെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. സൌത്ത് ആഫ്രിക്ക പരമ്പര,ഏഷ്യ കപ്പ്, വിധികള്‍ ടീമുകളുടെ സ്ഥാനാക്രമത്തെ ബാധിക്കും.22 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം നടത്താന്‍ ഓസീസ് വരുന്നുണ്ട്.ഈ പരമ്പര സ്വന്തമാക്കാന്‍ ആയാല്‍ ലോകക്കപ്പ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനക്കാര്‍ ആയി പ്രവേശിക്കാന്‍ ഇന്ത്യക്ക് കഴിയും.93 പോയിന്റോടെ ശ്രീലങ്ക ഏഴാം സ്ഥാനത്താണ്.