പിഎസ്ജിയുടെ വെറാട്ടി അൽ അറബിക്കായി സൈൻ ചെയ്യാൻ ഒരുങ്ങുന്നു
ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ആഴ്ച അവസാനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ മാർക്കോ വെറാറ്റിയെ സൈനിംഗ് പൂർത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഖത്തർ ടീം അൽ അറബി.ഏകദേശം 45 മില്യൺ യൂറോയുടെ ട്രാന്‍സ്ഫര്‍ ഫീസില്‍ 10 ദിവസം മുമ്പ് പിഎസ്ജിയും അൽ അറബിയും തമ്മിൽ ധാരണയിലെത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ വെറാട്ടിയുടെ സഹതാരം ആയിരുന്ന അബ്ദുൾ ഡിയല്ലോ,ഇത് കൂടാതെ എസ്പാൻയോളിൽ നിന്നും ഫെയ്‌നൂർഡിൽ നിന്നും സിമോ കെദ്ദാരി, മുഹമ്മദ് താബൂനി എന്നിവരെയും അല്‍ അറബി സൈന്‍ ചെയ്തിട്ടുണ്ട്.2012 ല്‍ പാരീസില്‍ എത്തിയ താരം ഒരു ദശാബ്ദത്തോളം കാലം ക്ലബിന് വേണ്ടി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.ലൂയി എന്‍റിക്ക്വേയുടെ വരവോടെ താരത്തിനു ടീമില്‍ സ്ഥാനം നഷ്ടം ആയി.സൈനിങ് ഒഫീഷ്യല്‍ ആയി പൂര്‍ത്തിയായാല്‍ താരം ഖത്തറിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.