അയര്‍ലണ്ടിനെ മറികടന്ന് യൂറോ യോഗ്യത നേടാന്‍ നെതര്‍ലണ്ട്സ്
ഫ്രാൻസിനോടുള്ള തോൽവിയുടെ പശ്ചാത്തലത്തിൽ, ഞായറാഴ്ചത്തെ യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലണ്ട് ഇന്ന് തങ്ങളുടെ നാടായ ഡുബ്ലിനില്‍ വെച്ച് നെതർലാൻഡ്‌സിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.
ഗ്രൂപ്പ് ബി യില്‍ അഞ്ചില്‍ അഞ്ചു മല്‍സരങ്ങളും ജയിച്ച ഫ്രാന്‍സ് ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.മൂന്നു മല്‍സരങ്ങളില്‍ നിന്നു ആറ് പോയിന്‍റുമായി ഡച്ച് ടീം രണ്ടാം സ്ഥാനത്തും.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ നെതര്‍ലാണ്ട്സ് ടീമിന് മൂന്നാം സ്ഥാനത്ത് ഉള്ള ഗ്രീസുമായി പോയിന്‍റ് വിത്യാസം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ജയം നേടി എങ്ങനെയും യൂറോ യോഗ്യതയിലേക്ക് ഒരു പടി കൂടി എടുത്തു വെക്കുക എന്നതാണു മാനേജര്‍ കോമാന്‍റേ ലക്ഷ്യം.നാലു മല്‍സരങ്ങളില്‍ നിന്നു വെറും മൂന്നു പോയിന്‍റ് മാത്രം ഉള്ള അയര്‍ലണ്ടിന് യൂറോ യോഗ്യത നേടുക എന്നത് ഇനി അസാധ്യം ആണ്.