EPL 2022 European Football Foot Ball Top News transfer news

അഞ്ചു ഗോളിന് ലാറ്റിവിയെ തകര്‍ത്ത് ക്രൊയേഷ്യ

September 9, 2023

അഞ്ചു ഗോളിന് ലാറ്റിവിയെ തകര്‍ത്ത് ക്രൊയേഷ്യ

ഇന്നലെ രാത്രി നടന്ന പോരാട്ടത്തില്‍ ലാറ്റിവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ.വിജയം അവരെ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.പത്തു പോയിന്‍റുള്ള തുര്‍ക്കി ടീം ആണ് ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ തോറ്റ ലാറ്റിവിയ ആണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.

croatia v latvia Archives - Total Croatia

 

മല്‍സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബ്രൂണോ പെറ്റ്കോവിച്ച് ക്രൊയേഷ്യന്‍ ടീമിന് ലീഡ് നേടി കൊടുത്തു.44 ആം മിനുറ്റിലും താരം ഗോള്‍ കണ്ടെത്തിയിരുന്നു.അദ്ദേഹത്തെ കൂടാതെ മരിയോ പസാലിച്, ആന്ദ്രെ ക്രാമാരിക്, ലൂക്കാ ഇവാനുസെക് എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അടുത്ത യൂറോ യോഗ്യത മല്‍സരത്തില്‍ ക്രോയേഷ്യ നേരിടാന്‍ പോകുന്നത് നാലു മല്‍സരത്തില്‍ നിന്ന് ഏഴു പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള അര്‍മേനിയയെയാണ്.

Leave a comment