കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഈസ്റ്റ് ബംഗാൾ എഫ്സി ഡിഫൻഡർ ജോർദാൻ എൽസി അടുത്ത കുറച്ച് മാസം കളിച്ചേക്കില്ല
ഡ്യൂറൻഡ് കപ്പ് ഫൈനലിൽ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ഡിഫൻഡർ ജോർദാൻ എൽസി കുറച്ച് മാസത്തേക്ക് കളിക്കില്ല എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഈസ്റ്റ് ബംഗാൾ എഫ്സി അറിയിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിൽ ചേർന്ന എൽസി, അടുത്തിടെ സമാപിച്ച ഡ്യൂറൻഡ് കപ്പ് 2023 ലെ ഫൈനലിസ്റ്റുകള്‍ ആയ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ പ്രധാന കളിക്കാരനായിരുന്നു.
ടൂർണമെന്റില്‍ ഉടനീളം താരം ഈസ്റ്റ് ബംഗാളിന് വേണ്ടി അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാൾ എഫ്സിയിലേക്ക് മാറുന്നതിന് മുമ്പ്, എൽസി തന്റെ പ്രൊഫഷണൽ കരിയര്‍ ചിലവഴിച്ചത് ഓസ്ട്രേലിയയിൽ ആയിരുന്നു.ഓസീസ് ലീഗുകളിലെ അഡ്ലെയ്ഡ് യുണൈറ്റഡ്, ന്യൂകാസിൽ ജെറ്റ്സ്, പെർത്ത് ഗ്ലോറി എന്നീ പ്രമുഖ ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്.പരിക്ക് മാറി പിച്ചില്‍ എത്തും വരെ തങ്ങള്‍ താരത്തിനെ എല്ലാ രീതിയിലും പിന്തുണക്കും എന്ന് ക്ലബ് മാനെജ്മെന്റ് വെളിപ്പെടുത്തി.