നേരിയ പരിക്ക് കണ്ടെത്തി; എങ്കിലും അംറാബത്തിന്‍റെ സൈനിങ്ങ് യുണൈറ്റഡ് പൂര്‍ത്തിയാക്കി
മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫിയാൻ അംറാബത്തിന്റെ മെഡിക്കൽ പരിശോധനയ്ക്കിടെ പരിക്ക് കണ്ടെത്തിയതായി റിപ്പോർട്ട്.കാലങ്ങള്‍ ഏറെ താരത്തിനു പിന്നില്‍ നടന്നതിനു ശേഷം 23/24 സീസൺ ലോണില്‍ താരത്തിനെ യുണൈറ്റഡ് സൈന്‍ ചെയ്യുന്നത് ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസത്തില്‍ ആണ്.ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മെഡിക്കലിനിടെ താരത്തിനു നടു ഭാഗത്ത് പരിക്ക് ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു.

പ്രശ്‌നം ഗൗരവം അല്ലാത്തതിനാല്‍ മധ്യനിര താരത്തെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാൻ യുണൈറ്റഡ് തീരുമാനിച്ചു.കസമീരോയെ പോലൊരു താരത്തിന്‍റെ സാന്നിധ്യം ഉള്ളപ്പോലും എന്തിനാണ് അംറാബത്തിനെ സൈന്‍ ചെയ്യുന്നത് എന്ന് പലരും ചോദിച്ചപ്പോള്‍ ടീമിനെ കൂടുതല്‍ ബാലന്‍സ് ചെയ്യിക്കാന്‍ താരം ഉപകാരം ആവുമെന്ന് ടെന്‍ ഹാഗ് വെളിപ്പെടുത്തി.ഇത് കൂടാതെ കസമീരോയെ കൂടുതല്‍ അറ്റാക്കിങ്ങു പൊസിഷനില്‍ കളിപ്പിക്കാനുള്ള തീരുമാനം തനിക്ക് ഉണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.അങ്ങനെ എങ്കില്‍ അംറാബത്ത് മികച്ചൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയി യുണൈറ്റഡിനെ പിന്തുണക്കും എന്നും അദ്ദേഹം കരുതുന്നു.