നാലില്‍ നാലും നേടാന്‍ റയല്‍ മാഡ്രിഡ്
2023-24 ലാ ലിഗ കാമ്പെയ്‌നില്‍ നാലാമത്തെ വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ റയല്‍ മാഡ്രിഡ്.പുതുതായി നവീകരിച്ച ബെർണബ്യൂവില്‍ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റയല്‍ വീണ്ടും കളിക്കാന്‍ വരുന്നത്.ഇന്നത്തെ മത്സരത്തില്‍ അവരുടെ എതിരാളി ഗെറ്റാഫെയാണ്.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

ലോസ് ബ്ലാങ്കോസ് ഈ സീസണിൽ അത്‌ലറ്റിക് ബിൽബാവോ, അൽമേരിയ, സെൽറ്റ വിഗോ എന്നിവരെ തോൽപ്പിച്ച് ഒമ്പത് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത് ആണ്.മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗെറ്റാഫെ 11-ാം സ്ഥാനത്തും.കഴിഞ്ഞ മത്സരത്തില്‍ പരിക്ക് പറ്റി പുറത്തായ വിനീഷ്യസിന്‍റെ അഭാവം ഇന്നത്തെ മത്സരത്തില്‍ അന്‍സലോട്ടി എങ്ങനെ മറികടക്കും എന്നത് ഇന്ന് കാത്തിരുന്നു കാണാം.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോള്‍ നേടിയ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗ്ഹാമില്‍ ആണ് അവരുടെ പ്രതീക്ഷ മുഴുവനും.