തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് മാന്‍ സിറ്റി
ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ഫുൾഹാമിനെ സ്വാഗതം ചെയ്യുമ്പോൾ പ്രീമിയര്‍ ലീഗില്‍ നാലാമത്തെ വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.കഴിഞ്ഞ വാരാന്ത്യത്തിൽ സ്വന്തം മൈതാനത്ത് നിന്ന് ഷെഫീൽഡ് യുണൈറ്റഡിനെ 2-1 ന് തോൽപ്പിച്ച സിറ്റി ഇപ്പോള്‍ ഒന്‍പതു പോയിന്റുമായി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത് ആണ്.

ഫുള്‍ഹാമിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രവചനാതീതം ആണ്.എന്തെന്നാല്‍ എവര്‍ട്ടനെ തോല്‍പ്പിച്ച ഇവര്‍ പിന്നീട് ബ്രെന്റ്ഫോര്‍ഡിനെതിരെയുള്ള മത്സരത്തില്‍ പരാജയപ്പെട്ടു.അതിനു ശേഷം ഈഎഫ്എല്‍ കപ്പില്‍ ടോട്ടന്‍ഹാമിനെ പുറത്താക്കിയ ഫുള്‍ഹാം പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആഴ്സണലിനെ സമനിലയില്‍ തളച്ചു.ഈ കാരങ്ങള്‍ കൊണ്ട് ഇന്നത്തെ മത്സരത്തില്‍ പെപ്പിന്റെ സിറ്റി ഫുള്‍ഹാമിനെ ഒരിക്കലും വില കുറച്ച് കാണില്ല.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരത്തിന്റെ കിക്കോഫ്.