EPL 2022 European Football Foot Ball International Football Top News transfer news

തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ടോട്ടന്‍ഹാം

September 2, 2023

തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ബേൺലിലിയെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗ് 2 ല്‍ നിന്ന് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ചതിനു ശേഷം ആദ്യ രണ്ടു മത്സരങ്ങളിലും ബെന്‍ളി പരാജയപ്പെട്ടു.നിലവില്‍ പതിനെട്ടാം സ്ഥാനത് ആണവര്‍.മാനേജര്‍ ആയ വിന്‍സന്റ് കമ്പനിക്ക് മേല്‍ നിലവില്‍ അതീവ സമ്മര്‍ദം ഉണ്ട്.

Tottenham Hotspur manager Ange Postecoglou pictured on August 29, 2023

(ആംഗേ പോസ്‌റ്റെകോഗ്ലോ)

 

 

ഇന്ന് ഇന്ത്യന്‍ സമയം  രാത്രി ഏഴര മണിക്ക് ആണ് മത്സരം.ബെന്‍ളി ഹോം ഗ്രൗണ്ട് ആയ ടര്‍ഫ് മൂറില്‍ ആണ് കിക്കോഫ്‌.പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ആദ്യ മത്സരത്തില്‍ സമനില നേടി എങ്കിലും മികച്ച ഒരു തിരിച്ചുവരവിന്‍റെ പാതയില്‍ ആണവര്‍.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്താന്‍ ലണ്ടന്‍ ക്ലബിന് കഴിഞ്ഞു.ഇത്തവണ എന്ത് വില കൊടുത്തും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സ്പര്‍സ്.അതിനു വേണ്ട മാറ്റം മാനേജര്‍ ആംഗേ പോസ്‌റ്റെകോഗ്ലോ ടീമില്‍ വരുത്തുന്നുണ്ട്.

Leave a comment