ഇരട്ട ഗോള്‍ നേട്ടവുമായി റോണോ ; അല്‍ നാസറിന് മറ്റൊരു ലീഗ് വിജയം
ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തില്‍ അൽ ഷബാബിനെതിരെ അൽ നാസർ 4-0 ന് വിജയിച്ചു.ഇന്നലെയും റൊണാള്‍ഡോ നാസറിനു വേണ്ടി രണ്ടു ഗോളുകള്‍ നേടി.ഇതോടെ കഴിഞ്ഞ രണ്ടു സൗദി പ്രൊ ലീഗ് രണ്ട് മത്സരങ്ങളിൽ നിന്ന് റോണോ അഞ്ചു ഗോള്‍ മൊത്തത്തില്‍ നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച അൽ ഫത്തേഹിനെ 5-0ന് പരാജയപ്പെടുത്തിയ മത്സരത്തിൽ റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു.റൊണാള്‍ഡോയേ കൂടാതെ സാധിയോ മാനെ,സുല്‍ത്താന്‍ എല്‍ ഖന്നം എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.78 ആം മിനുട്ടില്‍ അൽ ഷബാബ് താരമായ എവര്‍ ബനേഗക്ക് റെഡ് കാര്‍ഡ് ലഭിച്ചത് അവര്‍ക്ക് വലിയ തിരിച്ചടിയായി.മറ്റൊരു ലീഗ് മത്സരത്തില്‍ അല്‍ ടായിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ ഹിലാല്‍ എഫ്സി പരാജയപ്പെട്ടിരുന്നു.അല്‍ അഹ്ലിക്ക് വേണ്ടി റിയാദ് മാഹ്റസ്,ഫ്രാങ്ക് കെസ്സി എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയിരുന്നു.