പിഎഫ്എ മികച്ച ഫുട്ബോളര്‍ അവാര്‍ഡ് ഏര്‍ളിങ്ങ് ഹാലണ്ടിനു !!!!!
മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെ പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷൻ (പിഎഫ്എ) മികച്ച കളിക്കാരനായി ചൊവ്വാഴ്ച തിരഞ്ഞെടുത്തു. ടീമംഗങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ജോൺ സ്റ്റോൺസ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുക്കയോ സാക്ക, ഇപ്പോൾ ബയേൺ മ്യൂണിക്കിനൊപ്പം കളിക്കുന്ന മുന്‍ ടോട്ടന്‍ഹാം താരം ആയിരുന്ന ഹാരി കെയിന്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ഹാലണ്ട് ഈ ബഹുമതി നേടിയത്.ചെൽസിയുടെ ലോറൻ ജെയിംസ് ഈ വർഷത്തെ വനിത താരങ്ങളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയപ്പോൾ സിറ്റിയുടെ ട്രിപ്പിൾ വിജയത്തില്‍ ശ്രദ്ധേയമായ പ്രകടനം ആണ് ഹാലണ്ട് നടത്തിയത്.കഴിഞ്ഞ സീസണിൽ 53 മത്സരങ്ങളിൽ നിന്ന് താരം 52 ഗോളുകൾ നേടി. പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദി സീസൺ, ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ മെൻസ് പ്ലെയർ ഓഫ് ദ ഇയർ എന്നീ അവാര്‍ഡുകളും താരം നേടിയിട്ടുണ്ട്.തുടർച്ചയായ നാലാം സീസണിൽ നോമിനേഷൻ ലഭിച്ചതിന് ശേഷം സാക്ക ആദ്യമായി പിഎഫ്എ യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.