മാഞ്ചസ്റ്റർ യുണൈറ്റഡ് – മാർക്ക് കുക്കുറെല്ല ചര്‍ച്ച വിജയം
ലോൺ നീക്കത്തിന് മുന്നോടിയായി ചെൽസി ലെഫ്റ്റ് ബാക്ക് മാർക്ക് കുക്കുറെല്ലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു.ലൂക്ക് ഷായും ഡിയോഗോ ഡലോട്ടും പരിക്കുകളോടെ പുറത്തായതോടെ, യുണൈറ്റഡ് ഈ സീസണില്‍ ഒരു ലെഫ്റ്റ് ബാക്കിനെ ലോണില്‍ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.

കുക്കുറെല്ല മാത്രമല്ല, സെർജിയോ റെഗുയിലോൺ, മാർക്കോസ് അലോൺസോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റയാൻ ബെർട്രാൻഡ് എന്നിവരും ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉൾപ്പെടുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം കുക്കുറെല്ലയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതിന് ശേഷം ഉടന്‍ തന്നെ ഇരു ക്ലബുകളും വളരെ പെട്ടെന്ന് തന്നെ ഒരു ഡീലില്‍ എത്തിയേക്കും.ഈ വെള്ളിയാഴ്ച്ചയോടെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കും.അതിനാല്‍ യുണൈറ്റഡിന് തങ്ങളുടെ പ്ലാന്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണം.