മൂന്നില്‍ മൂന്നു ജയം നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പോയിന്റ് പോലും നേടാന്‍ ആവാതെ പോയ ഷെഫീൽഡ് യുണൈറ്റഡ് ഇന്ന് തങ്ങളുടെ ഹോമായ ബ്രമാൽ ലെയ്നില്‍ വെച്ച് ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗില്‍ നിലവില്‍ ഷെഫീല്‍ഡ് പതിനേഴാം സ്ഥാനത്താണ്.രണ്ടില്‍ രണ്ടു ജയം നേടിയ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സിറ്റിക്ക് കഴിയും.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ തരകേടില്ലാതെ കളിച്ചു എങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അവസാന മത്സരത്തില്‍ ഷെഫീല്‍ഡ് പരാജയപ്പെട്ടു.സിറ്റി തങ്ങളുടെ അവസാന മത്സരത്തില്‍ കരുത്തര്‍ ആയ ന്യൂകാസിൽ യുണൈറ്റഡിനെ 1-0 ന് അടിയറവ് പറയിപ്പിച്ചു.കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ ആയ കെവിന്‍ ഡി ബ്രൂയ്നക്ക് പകരം തനിക്ക് ടീമിന്‍റെ ക്രിയേറ്റിവ് റോള്‍ ഏറ്റെടുക്കാന്‍ കഴിയും എന്ന് ഫില്‍ ഫോഡന്‍ തെളിയിച്ചു കഴിഞ്ഞിരുന്നു.ഇന്നത്തെ മത്സരത്തിലും അദ്ദേഹം തന്നെ ആയിരിക്കും ടീമിന്‍റെ നെടുംതൂണ്‍.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം.