ഏഷ്യാ കപ്പിന് ശേഷം ലോകകപ്പിനെ കുറിച്ച് ആലോചിക്കുമെന്ന് ഷാക്കിബ് അൽ ഹസൻ
ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 17 വരെ നടക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുത്ത് കഴിയുമ്പോൾ പുരുഷ ഏകദിന ലോകകപ്പിനെക്കുറിച്ച് ആലോചിക്കുമെന്ന് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ പറഞ്ഞു. ഏഷ്യാ കപ്പിൽ ബംഗ്ലദേശ് തങ്ങളുടെ കാമ്പെയ്‌ൻ ഓഗസ്റ്റ് 31ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെ ആരംഭിക്കും.
“ഇപ്പോൾ മുഴുവൻ പ്ലാനും ഏഷ്യാ കപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനനുസരിച്ച് തയ്യാറെടുപ്പും ടീമും തയ്യാറാണ്. നമ്മൾ ഏഷ്യാ കപ്പ് കഴിയുമ്പോൾ ലോകകപ്പ് വരും, ആ സമയത്ത് നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കും. ഇപ്പോൾ ഞങ്ങൾ ഏഷ്യാ കപ്പിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ, കൂടുതൽ കൃത്യമായി പറഞ്ഞാൽ ഞങ്ങൾ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക കളിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്, ”ഷാക്കിബ് പറഞ്ഞു.