നെൽസൺ സെമെഡോയെ സൈന്‍ ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഡിഫൻഡർ നെൽസൺ സെമെഡോയെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍.ആന്ദ്രെ ഒനാന, മേസൺ മൗണ്ട്, റാസ്മസ് ഹോജ്‌ലണ്ട് എന്നിവരെ യുണൈറ്റഡ് സൈന്‍ ചെയ്തിട്ടുണ്ട് എങ്കിലും ഒരു പുതിയ സെന്റർ ബാക്കും സെൻട്രൽ മിഡ്‌ഫീൽഡറെയും സൈന്‍ ചെയ്യാന്‍ ടെന്‍ ഹാഗിനു താല്പര്യം ഉണ്ട്.
ഇത്കൂടാതെ ആരോൺ വാൻ-ബിസാക്കയും ഡിയോഗോ ദലോട്ടും നിലവിൽ റൈറ്റ് വിങ്ങ് ബാക്ക് പൊസിഷനില്‍ കളിക്കാന്‍ മത്സരിക്കുമ്പോഴും ആ ഏരിയയില്‍ ഇരുവരുടെ പ്രകടനത്തിലും കോച്ചിന് താല്പര്യം ഇല്ലത്രേ.വാൻ-ബിസ്സാക്ക ഒരു പ്രതിരോധ വിങ്ങ് ബാക്ക് ആണ് , എന്നാല്‍ ഡാലോട്ട് ആക്രമണ മേഘലകളില്‍ ശ്രദ്ധ പുലര്‍ത്തുന്ന താരവും.ഒരു അളവ് വരെ ഇരു മേഘലകളിലും കളിക്കാന്‍ പോന്ന ഒരു പ്രതിരോധ താരത്തിനെ ആണ് യുണൈറ്റസാഡ് സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.ആ പറഞ്ഞ റോളില്‍ സെമഡോ അനുയോജ്യന്‍ ആകും എന്ന് ടെന്‍ ഹാഗ് വിശ്വസിക്കുന്നുണ്ട്.