പണി പറ്റിച്ച് ഹെൻറി ഒലോംഗ ; താന്‍ മരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി ഹീത്ത് സ്ട്രീക്ക്
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചു എന്നുള്ള വാര്‍ത്ത വ്യാജം ആണ്.ഇന്ന് രാവിലെ സ്ട്രീക്കിന്റെ മുൻ സഹതാരം ഹെൻറി ഒലോംഗയാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. തന്റെ മുൻ സഹതാരം ക്യാൻസറുമായി നീണ്ട പോരാട്ടത്തിന് ശേഷം മരിച്ചുവെന്നാണ് ആ ട്വീറ്റില്‍ ഉണ്ടായിരുന്നത്.താനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ട്വീറ്റിൽ, വാര്‍ത്ത വ്യാജം ആണ് എന്ന് ഒലോങ്ക തന്നെ പറഞ്ഞിരുന്നു.

ഇതിനെതിരെ കടുത്ത രീതിയില്‍ ആണ് സ്ട്രീക്ക് വിമര്‍ശിച്ചത്.”ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇത്രയും വലിയ നുണ തീ വേഗത്തില്‍ പടര്‍ന്നു പന്തലിക്കുന്നു എന്നത് തീര്‍ത്തും പേടി ഉള്ളവാക്കുന്നതും നിരാശ തരുന്നതും ആണ്.വാർത്ത എന്നെ വേദനിപ്പിച്ചു,ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍ മാപ്പ് പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”സ്ട്രീക്ക് മിഡ്-ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.2005-ൽ സ്ട്രീക്ക് തന്റെ 31-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു.100-ലധികം ടെസ്റ്റുകളും 200-ലധികം ഏകദിന വിക്കറ്റുകളും നേടിയ ഏക സിംബാബ്‌വെ ബൗളറായി സ്ട്രീക്ക് ഇപ്പോഴും തുടരുന്നു.