ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തെത്തി
ഏറ്റവും പുതിയതായി ക്രിക്കറ്റ് താരങ്ങളുടെ റാങ്കിങ്ങ് ഐസിസി പുറത്തു വിട്ടപ്പോള്‍ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ രവി ബിഷ്‌ണോയിയും ടി20 ഫോര്‍മാറ്റില്‍ നേട്ടം ഉണ്ടാക്കി.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനത്തിന് ശേഷം ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങ് ആണിത്.

ഇന്ത്യന്‍ യുവ ബാറ്റ്സ്മാന്‍ ആയ ഗിലിന് 743 റേറ്റിംഗ് പോയിന്റുകൾ ഉണ്ട്.ഏകദിനത്തിൽ പാക്കിസ്ഥാന്റെ ബാബർ അസമും ഇമാം ഉൾ ഹഖും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, ഇന്ത്യൻ വെറ്ററന്‍ താരങ്ങള്‍ ആയ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഒന്‍പതും പതിനൊന്നും സ്ഥാനങ്ങളില്‍ തുടരുന്നു.അയർലൻഡ് പരമ്പര കളിച്ചില്ല എങ്കിലും ബാറ്റർമാരുടെ ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ടെസ്റ്റിൽ, ഇന്ത്യൻ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും യഥാക്രമം ലോകത്തിലെ ഒന്നാം നമ്പർ ബൗളറും ഓൾറൗണ്ടറുമാണ്.