EPL 2022 European Football Foot Ball International Football Top News transfer news

സെർജിനോ ഡെസ്‌റ്റിനെ പിഎസ്‌വി ഐന്‌ഹോവനിലേക്ക് ലോണില്‍ പറഞ്ഞയച്ച് ബാഴ്സലോണ

August 23, 2023

സെർജിനോ ഡെസ്‌റ്റിനെ പിഎസ്‌വി ഐന്‌ഹോവനിലേക്ക് ലോണില്‍ പറഞ്ഞയച്ച് ബാഴ്സലോണ

സെർജിനോ ഡെസ്റ്റ് 2023/24 സീസണിൽ എറെഡിവിസിയിൽ വീണ്ടും കളിക്കും.ഇന്നലെ രാവിലെ ബാഴ്‌സലോണ പിഎസ്‌വി ഐൻ‌ഹോവനുമായി താരത്തിനെ  ഒരു ലോൺ ഡീലിൽ പറഞ്ഞയച്ചതായി  പ്രഖ്യാപിച്ചു.കരാറിന്റെ ഭാഗമായി ഡച്ച് ക്ലബ്ബിന് താല്പര്യം എങ്കില്‍ താരത്തിനെ വാങ്ങാനുള്ള ഓപ്ഷന്‍ ഉണ്ട്.താരത്തിനെ വാങ്ങണം എങ്കില്‍ ഏകദേശം 10 മില്യന്‍ യൂറോ ആണ് ബാഴ്സ ഡച്ച് ക്ലബില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത്.

Lenglet | 2022/2023 player page | Defender | FC Barcelona Official website

2020-ൽ അയാക്‌സിൽ നിന്ന് ബാഴ്‌സലോണയിൽ ചേർന്ന ഡെസ്റ്റ് ലോസ് ബ്ലൂഗ്രാനയ്‌ക്കായി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 56 എണ്ണത്തില്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം നേടിയിരുന്നു.എസി മിലാനൊപ്പം കഴിഞ്ഞ സീസണില്‍ താരം ലോണില്‍ കളിച്ചു എങ്കിലും അദ്ധേഹത്തെ വാങ്ങാന്‍ ഇറ്റാലിയന്‍ ക്ലബ്‌ തയ്യാറായില്ല.ഇനി തങ്ങളുടെ സ്ക്വാഡില്‍ നിന്ന് ഫ്രഞ്ച് താരമായ ക്ലെമന്റ് ലെന്‍ഗ്ലറ്റിനെ ഒഴിവാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ മാനെജ്മെന്റ്.

 

 

 

Leave a comment