ഷെഫീൽഡ് യുണൈറ്റഡിലേക്ക് മാറാന്‍ ഡിവോക്ക് ഒറിജി
എസി മിലാൻ ഫോർവേഡ് ഡിവോക്ക് ഒറിജിയെ സൈൻ ചെയ്യാൻ ഷെഫീൽഡ് യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2022-23 ടേമിന് മുമ്പ് 28-കാരൻ ലിവർപൂളിൽ നിന്ന് എസി മിലാനിലേക്ക് ചേക്കേറി.അവിടെ അദ്ദേഹത്തിന് ടീമുമായി പൊരുത്തപ്പെടാന്‍ വലാതെ ബുദ്ധിമുട്ടേണ്ടി വന്നു.കഴിഞ്ഞ സീസണില്‍ ഒറിജി വെറും 27 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം താരം ഇപ്പോള്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുകയാണ്. ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ഷെഫീല്‍ഡ് യുണൈറ്റഡ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്.അതിനു ലിവര്‍പൂളില്‍ കളിച്ച് പരിചയം ഉള്ള ഒറിജിക്ക് ടീമിനെ സഹായിക്കാന്‍ കഴിയും എന്ന് ടീം മാനെജ്മെന്റ് വിശ്വസിക്കുന്നു.ഒരു വര്‍ഷം നീളുന്ന ലോണ്‍ ഡീലില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആണ് ഷെഫീല്‍ഡ് തീരുമാനിച്ചിരിക്കുന്നത്.