EPL 2022 European Football Foot Ball International Football Top News transfer news

ആദ്യ വിജയം കളറാക്കി യുവേ ; ലെച്ചേക്കെതിരെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി ലാസിയോ

August 21, 2023

ആദ്യ വിജയം കളറാക്കി യുവേ ; ലെച്ചേക്കെതിരെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി ലാസിയോ

37-ാം ലീഗ് കിരീടത്തിനായുള്ള റേസ് ആരംഭിച്ച യുവന്‍റ്റസ് ഇന്നലെ ഉഡിനീസിനെതിരെ മികച്ച വിജയം നേടി.എതിരില്ലാത്ത മൂന്നു ഗോളിന് ആണ് അവര്‍ വിജയിച്ചത്.ആദ്യ പകുതിയിൽ ഫെഡറിക്കോ ചീസ, ദുസാൻ വ്‌ലഹോവിച്ച്, അഡ്രിയൻ റാബിയോട്ട് എന്നിവര്‍ ഓള്‍ഡ്‌ ലേഡിക്ക് വേണ്ടി സ്കോര്‍ ചെയ്തു.ആദ്യ പകുതിയില്‍ തന്നെ മൂന്നു പോയിന്റ് നേടി എന്നുറപ്പിച്ച യുവേ രണ്ടാം പകുതിയില്‍ കൂടുതൽ അവസരങ്ങൾ ഒന്നും  സൃഷ്ടിക്കാതെ കളി നിയന്ത്രിച്ചു.

Juventus ease to win over Udinese, Lecce earn last-gasp victory over Lazio  | Football News - Times of India

 

സീരി എ യില്‍ ഇന്നലെ നടന്ന വേറൊരു മത്സരത്തില്‍ കരുത്തര്‍ ആയ ലാസിയോയെ ലെച്ചേ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ തോല്‍വി നേരിട്ടത്.26 ആം മിനുട്ടില്‍ ഗോള്‍ നേടി സിറോ ഇമോബൈല്‍ ലാസിയോക്ക് ലീഡ് നേടി കൊടുത്തു എങ്കിലും 85 ആം മിനുട്ടില്‍ പോണ്ടസ് അൽംക്വിസ്റ്റ്, ഫെഡറിക്കോ ഡി ഫ്രാൻസെസ്കോ എന്നിവര്‍ ഗോളുകള്‍ തുടരെ തുടരെ നേടിയതോടെ കളിയുടെ നിയന്ത്രണം ലാസിയോയുടെ കൈയ്യില്‍ നിന്നും പോയി.

Leave a comment