EPL 2022 European Football Foot Ball International Football Top News transfer news

പൊരുതി നേടിയ വിജയവുമായി ബാഴ്സലോണ

August 21, 2023

പൊരുതി നേടിയ വിജയവുമായി ബാഴ്സലോണ

രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ കാഡിസിനെതിരെ 2-0 ന് വിജയിച്ച് ബാഴ്‌സലോണ ഈ സീസണിലെ ആദ്യ ലാലിഗ വിജയം നേടി.സസ്‌പെൻഡ് ചെയ്ത റാഫിൻഹയ്ക്ക് പകരം ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ തുടക്കം കുറിച്ച ലമയിന്‍ യമാല്‍ ചരിത്രം കുറിച്ചു.

Barcelona vs Cadiz Live Score, La Liga 2023-24: BAR 2-0 CAD at FT, Pedri,  Ferran Torres score late goals - myKhel

2012 സെപ്റ്റംബറിൽ മലാഗയ്‌ക്കൊപ്പം ഫാബ്രിസ് ഒലിംഗ സ്ഥാപിച്ച റെക്കോർഡ് മറികടന്ന് 21-ാം നൂറ്റാണ്ടിൽ ലാലിഗ ആദ്യ ഇലവനില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി യമാല്‍ മാറി.കാഡിസ് പോസ്റ്റ്‌ ലക്‌ഷ്യം വെച്ച് പല ഷോട്ടുകളും താരം ഉതിര്‍ത്തു എങ്കിലും ഗോള്‍ കീപ്പര്‍ ലെഡെസ്മ മികച്ച സേവുകളോടെ കളം നിറഞ്ഞു നിന്നു.കൗണ്ടർ അറ്റാക്കിൽ പല സമയങ്ങളില്‍ ബാഴ്സ പ്രതിരോധത്തെ പരീക്ഷിക്കാന്‍ കാഡിസ് ടീമിനായി.മികച്ച പ്രതിരോധം ഉള്ള അവര്‍ ബാഴ്സയുടെ എല്ലാ നീക്കങ്ങളെയും ചെറുത്തു നിന്നു.സിറ്റിയില്‍ നിന്ന് ഈ സമ്മറില്‍ ബാഴ്സയില്‍ ചേര്‍ന്ന ഗുണ്ടോഗന്‍ ആണ് ആദ്യ ഗോളിന് വഴി ഒരുക്കിയത്.

Leave a comment