EPL 2022 European Football Foot Ball International Football Top News transfer news

ഒസിംഹെൻ ഇരട്ടഗോളില്‍ സീരി എ യില്‍ നാപോളിക്ക് വിജയ തുടക്കം

August 20, 2023

ഒസിംഹെൻ ഇരട്ടഗോളില്‍ സീരി എ യില്‍ നാപോളിക്ക് വിജയ തുടക്കം

സീരി എ ലീഗ് കിരീടം നിലനിര്‍ത്താനുള്ള ദൗത്യം ഇന്നലെ ആരംഭിച്ച നാപോളിക്ക് മികച്ച തുടക്കം.സീരി എ യിലേക്ക് പ്രമോഷന്‍ ലഭിച്ച  ഫ്രോസിനോണിനെതിരെ ചാമ്പ്യൻമാരായ നാപ്പോളി 3-1 ന്  വിജയം ഇന്നലത്തെ നേടി.ലൂസിയാനോ സ്‌പല്ലെറ്റി ഇറ്റലി ദേശീയ ടീം ജോലി ഏറ്റെടുത്തതിന് ശേഷം നാപ്പോളിയുടെ കടിഞ്ഞാന്‍ ഇപ്പോള്‍ റൂഡി ഗാർഷ്യയുടെ കൈകളില്‍ ആണ്.

Hasil Frosinone vs Napoli di Liga Italia 2023-2024: Comeback, I Partenopei  Menang 3-1 : Okezone Bola

മത്സരം തുടങ്ങി അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ ഒരു പെനാല്‍റ്റിയിലൂടെ ഗോള്‍ വഴങ്ങി നാപോളി പ്രതിരോധത്തില്‍ ആയി.അബ്ദു ഹാരോയി ആണ്  ഫ്രോസിനോണിനു വേണ്ടി ഗോള്‍ നേടിയത്.എന്നാല്‍ ഇതിനു മറുപടിയായി 24 ആം മിനുട്ടില്‍ തന്നെ മാറ്റിയോ പൊളിറ്റാനോ നാപോളിക്ക് വേണ്ടി സമനില ഗോള്‍ നേടി.രണ്ടാം  പകുതിയില്‍ കഴിഞ്ഞ സീസണില്‍ സീരി എ  ഹീറോ വിക്ടര്‍ ഒസിംഹെന്‍ ഡബിള്‍ ഗോള്‍ നേടി കൊണ്ട് മികച്ച ഒരു തിരിച്ചുവരവ് നാപോളിക്ക് നല്‍കി.

Leave a comment