കാന്‍സലോ – ബാഴ്സ ട്രാന്‍സ്ഫര്‍ റൂമര്‍ ദിനംപ്രതി ശക്തി ആര്‍ജിച്ചു വരുന്നു
മാഞ്ചസ്റ്റർ സിറ്റിയില്‍ തന്റെ സ്ഥാനം നഷ്ട്ടപ്പെട്ട ജോവോ കാൻസെലോ ബാഴ്സലോണയിൽ ചേരാനുള്ള അവസാന ലാപ്പില്‍ ആണ് എന്ന് റിപ്പോര്‍ട്ട്.ഔസ്മാൻ ഡെംബെലെയുടെ വിൽപ്പനയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് താരത്തിനെ ലോണില്‍ ഒപ്പിടാന്‍ ആണ് ബാഴ്സയുടെ പദ്ധതി.കാലങ്ങള്‍ ഏറെയായി ബാഴ്സയും സിറ്റിയും തമ്മില്‍ താരത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തി വരുന്നുണ്ട് .

ഇരു ക്ലബുകളും ഒരു ഒത്തുതീര്‍പ്പില്‍ എത്തി എന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ വിദഗ്ദന് ആയ ഫാബ്രിസിയോ റൊമാനോയും അവകാശപ്പെടുന്നുണ്ട്.താരത്തിനെ പിന്നീട് വാങ്ങാനുള്ള ഓപ്ഷന് കരാറില്‍ ഉള്‍പ്പെടും എന്നാണു അവസാനം കിട്ടിയ റിപ്പോര്‍ട്ട് വ്യക്തം ആക്കുന്നത്.എന്നാല്‍ താരത്തിന്റെ സ്ഥിരമായി വാങ്ങാന്‍ ഉള്ള നിബന്ധന അതില്‍ ഉണ്ടാകില്ല.കഴിഞ്ഞ സീസന് മുതല്‍ വിംഗ് ബാക്ക് റോളില്‍ കൂടുതല്‍ ഡിഫന്‍സീവ് ആയ താരങ്ങളെ ആണ് പെപ്പ് ഉപയോഗിക്കുന്നത്.ആ കാരണം കൊണ്ട് വാക്കറിനും അവസരങ്ങള്‍ പലതും നഷ്ട്ടപ്പെട്ടിരുന്നു.