Cricket Cricket-International Top News

ക്യാപ്റ്റൻ ടിം സൗത്തിയുടെ തകർപ്പൻ ബൗളിങ്ങിൽ യുഎഇക്കെതിരായ ഒന്നാം ടി20യിൽ ന്യൂസിലൻഡിന് 19 റൺസ് ജയം

August 18, 2023

author:

ക്യാപ്റ്റൻ ടിം സൗത്തിയുടെ തകർപ്പൻ ബൗളിങ്ങിൽ യുഎഇക്കെതിരായ ഒന്നാം ടി20യിൽ ന്യൂസിലൻഡിന് 19 റൺസ് ജയം

 

ന്യൂസിലാൻഡ് യുഎഇ ഒന്നാം ടി20യിൽ ന്യൂസിലൻഡിന് വിജയം. 19 റൺസിനാണ് അവർ വിജയം സ്വന്താമാക്കിയത്. ആദ്യ൦ ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയെ ന്യൂസിലൻഡ് 19.4 ഓവറിൽ 136 റൺസിന് ഓൾഔട്ടാക്കി. മികച്ച ബൗളിംഗ് ആണ് ന്യൂസിലൻഡ് പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. റൺസ് നേടുന്നതിന് മുന്നേ ആദ്യ വിക്കറ്റ് നഷ്ട്ടമായി . പിന്നീട്‍ ടിം ടീമിനെ കരകയറ്റി. അദ്ദേഹം 55 റൺസ് നേടിയപ്പോൾ ജെയിംസ്(25), കോൾ(31*) രചിൻ (21*) എന്നിവർ മികച്ച പിന്തുണ് നൽകി. യുഎഇക്ക് വേണ്ടി ജുനൈയിദ് ബേസിൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ അഞ്ച് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായപ്പോൾ ആര്യാൻഷ് ശർമ്മ ഒറ്റക്ക് പൊരുതി. അദ്ദേഹം 60 റൺസ് നേടി. അതേസമയം യുഎഇ ബാറ്റിംഗ് നിരയെ തകർത്തത് ന്യൂസിലൻഡ് ക്യാപ്റ്റൻ ടിം സൗത്തി ആണ്. അദ്ദേഹം അഞ്ച് വിക്കറ്റ് നേടി യുഎഇയെ തകർത്തു. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ന്യൂസിലൻഡ് 1-0 മുന്നിലായി.

Leave a comment