Cricket Cricket-International Top News

ബുച്ചി ബാബു ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും

August 15, 2023

author:

ബുച്ചി ബാബു ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും

 

ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 11 വരെ നടക്കുന്ന അഖിലേന്ത്യ ബുച്ചി ബാബു ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ സച്ചിൻ ബേബി കേരളത്തെ നയിക്കും. സിജോമോൻ ജോസഫ്, രോഹൻ പ്രേം, വിനൂപ് മനോഹരൻ എന്നിവരാണ് 15 അംഗ ടീമിലെ മറ്റ് മുതിർന്ന താരങ്ങൾ.

രഞ്ജി ടീമിന്റെ പുതിയ കോച്ച് എം. വെങ്കിട്ടരമണ പിന്നീട് ടീമിലെത്തുമെന്നതിനാൽ എം രാജഗോപാലിനെ മുഖ്യ പരിശീലകനായി നിയമിച്ചു. സേലം, കോയമ്പത്തൂർ, ദിണ്ടിഗൽ, തിരുനെൽവേലി എന്നീ ജില്ലകളിലാണ് നാല് ദിവസത്തെ മത്സരങ്ങൾ നടക്കുക.

Leave a comment