Cricket cricket worldcup Cricket-International Epic matches and incidents Top News

” ഇന്ത്യന്‍ യുവ നിര പ്രതീക്ഷക്കോത്ത് ഉയര്‍ന്നില്ല ” – സല്‍മാന്‍ ബട്ട്‌

August 14, 2023

” ഇന്ത്യന്‍ യുവ നിര പ്രതീക്ഷക്കോത്ത് ഉയര്‍ന്നില്ല ” – സല്‍മാന്‍ ബട്ട്‌

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ  ഇന്ത്യയുടെ പ്രകടനത്തെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട് വിമര്‍ശിച്ചു.അത്തരമൊരു പരാജയം തീർച്ചയായും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ആത്മവിശ്വാസം കെടുത്തുമെന്നും ബട്ട്‌ രേഖപ്പെടുത്തി.അഞ്ചാം ടി 20 ഐയിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന് ആണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

“ഏത് ഫോർമാറ്റ് ആയാലും  എതിര്‍ ടീം  ആരായാലും പ്രശ്നമല്ല.തോല്‍വി ഏതു ടീമിനെയും പിന്നോട്ടും ജയം മുന്നോട്ടും നയിക്കും.ഇത് ഒരു ഇരുപതു ഓവര്‍ മാച്ച് ആണ് എങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് ഇതിലും നല്ലൊരു പ്രകടനം ഞാന്‍ പ്രതീക്ഷിച്ചു.സീനിയര്‍ താരങ്ങള്‍ ഇല്ല എങ്കിലും ഈ ഇന്ത്യന്‍ യുവ നിര ടീമിന് വേണ്ടുവോളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കൂടാതെ എതിരെ കളിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമും മികച്ച ഇലവനെ അല്ല കളിക്കാന്‍ വിട്ടത്.”ബട്ട് തന്റെ യൂട്യൂബ് ചാനലിലെ ഒരു ഷോയിൽ പറഞ്ഞു.

Leave a comment