ഐഎല്‍ട്ടി 20 ഫ്രാഞ്ചൈസി ഡെസേർട്ട് വൈപ്പറുമായി ഷഹീൻ അഫ്രീദി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു
സ്റ്റാർ ഇടംകൈയ്യൻ പേസർ ഷഹീൻ അഫ്രീദി യുഎഇയുടെ ഐഎൽടി20യുടെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇരിക്കെ ഡെസേർട്ട് വൈപ്പേഴ്സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു, അടുത്ത വർഷം ജനുവരിയിൽ ആണ് ലീഗ് തുടങ്ങാന്‍ പോകുന്നത്.ഈ ലീഗ് കളിക്കുന്ന ആദ്യത്തെ പാക്കിസ്ഥാന്‍ താരം ആണ് ഇദ്ദേഹം.

കഴിഞ്ഞ വർഷവും പാക്കിസ്ഥാനിൽ നിന്നുള്ള കുറച്ച് കളിക്കാരെ സൈൻ ചെയ്യാൻ വൈപ്പേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമങ്ങൾ നടന്നില്ല.കഴിഞ്ഞ വർഷം, വൈപ്പേഴ്‌സ് അസം ഖാനെ യുഎഇ ക്ലബ് സൈന്‍ ചെയ്യുന്നതിന്‍റെ വക്കില്‍ എത്തി എങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന് ലീഗിൽ കളിക്കാനുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയില്ല.പിസിബിയുടെ നിലവിലെ ചെയർമാൻ സക്ക അഷ്‌റഫ്, വിവിധ ടി20 ലീഗുകളിൽ പങ്കെടുക്കാൻ പാക്ക് കളിക്കാരെ അനുവദിക്കുന്നുണ്ട്.ഡിസംബറില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയായാല്‍ ഷഹീന്‍ നേരെ യുഎഇയിലേക്ക് തിരിക്കും.